എല്‍ഡിഎഫ് പുന്നയൂര്‍ക്കുളം വെസ്റ്റ് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും നടത്തി

Advertisement

Advertisement

പൊതുയോഗത്തിന് മുന്നോടിയായി പെരിയമ്പലം, കുമാരന്‍പടി, നാക്കോല എന്നിവിടങ്ങളില്‍ നിന്ന് തിരഞ്ഞെടുപ്പ് റാലി അണ്ടത്തോട് സെന്ററില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് നടത്തിയ പൊതുയോഗം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സി സുമേഷ് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി കെ രാജേശ്വരന്‍ അഭിവാദ്യ പ്രസംഗം നടത്തി. സിപിഐഎം പുന്നയൂര്‍ക്കുളം ഈസ്റ്റ് മേഖല ലോക്കല്‍ സെക്രട്ടറി എം കെ ബക്കര്‍ അധ്യക്ഷത വഹിച്ചു. പിടി പ്രവീണ്‍ പ്രസാദ് സ്വാഗതം പറഞ്ഞു. മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എഡി ധനീപ്, പുന്നയൂര്‍ക്കുളം പഞ്ചായത്ത് മെമ്പര്‍മാരായ ശോഭ പ്രേമന്‍, പി എസ് അലി, ബുഷറ നൗഷാദ്, ഐഎന്‍എല്‍ നേതാവ് വി കെ യൂസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.