തനിമ കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ മാതൃക തോട്ടത്തില്‍ നടത്തിയ പച്ചക്കറി കൃഷിയുടെ രണ്ടാംഘട്ട വിളവെടുപ്പ് നടന്നു

Advertisement

Advertisement

പുന്നയൂര്‍ പഞ്ചായത്ത് തനിമ കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ മാതൃക തോട്ടത്തില്‍ നടത്തിയ പച്ചക്കറി കൃഷിയുടെ രണ്ടാംഘട്ട വിളവെടുപ്പ് നടന്നു. അത്യുല്‍പാദന ശേഷിയുള്ള വെണ്ട, തണ്ണിമത്തന്‍, കണി വെളളരി, വഴുതന എന്നിവയാണ് തികച്ചും ജൈവ രീതിയില്‍ കൃഷി ചെയ്ത. വിളവെടുത്ത പച്ചക്കറി 19-ാം വാര്‍ഡിലെ 49-ാം നമ്പര്‍ അങ്കണവാടി കുട്ടികളുടെ ഉച്ചഭക്ഷണ വിഭവങ്ങള്‍ക്കായി നല്‍കി. പുന്നയൂര്‍ കൃഷി ഓഫീസര്‍ കെ.ഗംഗാദത്തന്‍ വിളവെടുപ്പ് ഉദഘാടനം ചെയ്തു. വി.എ. ഷംസുദ്ധീന്‍, ഹംസകുട്ടി ആലുങ്ങല്‍ , പി.പി.ജിഷ, ബുഷറ ടീച്ചര്‍, സ്മിത മണികണ്ഠന്‍, ഫഹദ്, മുസൈറ എന്നിവര്‍ പങ്കെടുത്തു.