വ്യാപാരി വ്യവസായി ഏകോപന സമിതി പുന്നയൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി

Advertisement

Advertisement

വ്യാപാരി വ്യവസായി ഏകോപന സമിതി പുന്നയൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. കുഴിങ്ങരയില്‍ വച്ച് നടത്തിയ പരിപാടി സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടും കൂടിയായ കെ വി അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഒ ഏനുവിന്റെ അധ്യക്ഷതയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂര്‍ സെക്രട്ടറി ജോജി തോമസ് മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് റിപ്പോര്‍ട്ട് അവതരണവും കണക്ക് അവതരണവും നടത്തി. പുന്നയൂര്‍ യൂണിറ്റ് ജില്ല കൗണ്‍സില്‍ മെമ്പര്‍ കെ പി ഉണ്ണി ആശംസ നേര്‍ന്നു സംസാരിച്ചു. തുടര്‍ന്ന് നടത്തിയ തിരഞ്ഞെടുപ്പ് ജില്ലാ ജനറല്‍ സെക്രട്ടറി ലൂക്കോസ് തലക്കോട്ടൂര്‍ നിയന്ത്രിച്ചു. സെക്രട്ടറി കെ വി ജോണി സ്വാഗതവും യൂണിറ്റ് ട്രഷറര്‍ മുസ്തഫ നന്ദിയും പറഞ്ഞു.