കെ.പി.സി.സി. വിചാര്‍ വിഭാഗിന്റെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥി രമ്യ ഹരിദാസിനായി വാഹന പ്രചരണം സംഘടിപ്പിച്ചു

Advertisement

Advertisement

കെ.പി.സി.സി. വിചാര്‍ വിഭാഗിന്റെ നേതൃത്വത്തില്‍ ആലത്തൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസിനായി വാഹന പ്രചരണം സംഘടിപ്പിച്ചു. തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന വാഹന ജാഥയ്ക്ക് വേലൂര്‍ ചുങ്കം സെന്ററില്‍ നല്‍കിയ സ്വീകരണത്തില്‍ മുന്‍ മണ്ഡലം പ്രസിഡന്റ് യേശുദാസ് അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. നൗഷാദ്, ഫ്രഡി ജോണ്‍, സി.ഡി.സൈമണ്‍ , ജാഥ കാപ്റ്റന്‍ വിചാര്‍ വിഭാഗ് ജനറല്‍ കണ്‍വീനര്‍ സജി തോമസ്, മണ്ഡലം പ്രസിഡന്റ് എ.പി. വിന്‍സെന്റ്, വിചാര്‍ വിഭാഗ് കുന്നംകുളം മണ്ഡലം പ്രസിഡന്റ് വി.ജിതിന്‍ മോഹന്‍ , ടി.എല്‍.ശോഭന എന്നിവര്‍ സംസാരിച്ചു.