ചങ്ങരംകുളത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Advertisement

Advertisement

ചങ്ങരംകുളത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം നരണിപ്പുഴയില്‍ താമസിക്കുന്ന 38 വയസുള്ള ദിപീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം എടപ്പാള്‍ റോഡില്‍ ഗോപിക ഫര്‍ണ്ണിച്ചറിന് മുന്നില്‍ ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് നാട്ടുകാര്‍ റോഡരികില്‍ ദിപീഷിനെ മരിച്ച നിലയില്‍ കണ്ടത്. പോലീസെത്തി മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മേഖലയില്‍ സ്വകാര്യ ബസ്സില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാള്‍ മാതാവ് മാതാവ് നളിനിക്കൊപ്പം നരണിപ്പുഴയില്‍ വാടകക്ക് ക്വോര്‍ട്ടേഴ്‌സിലാണ് താമസം.