ബ്ലാങ്ങാട് ബീച്ചില്‍ അപ്രതീക്ഷിതമായി ഉണ്ടായ വേലിയേറ്റം നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി

Advertisement

Advertisement

ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ അപ്രതീക്ഷിതമായി ഉണ്ടായ വേലിയേറ്റം നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. ഇന്ന് ഉച്ചയോടു കൂടിയാണ് ശക്തമായ വേലിയെറ്റത്തെ തുടര്‍ന്ന് കടല്‍ വെള്ളം ശക്തമായി കരയിലേക്ക് അടിച്ചു കയറിയത്. ബീച്ചില്‍ പ്രവര്‍ത്തിക്കുന്ന കടകളിലേക്ക് വെള്ളം കയറി ബീച്ചിലെ പാര്‍ക്കിംഗ് ഗ്രൗണ്ട് വെള്ളത്തില്‍ മുങ്ങി. ഇടക്കിടെ ഉണ്ടാകുന്ന വേലിയേറ്റം മൂലം വെള്ളം കയറുന്നത് പ്രദേശത്തെ കച്ചടവക്കാര്‍ക്കും ദുരിതമാണ്.