കൊവിഡിനെതിരെ സുസ്ഥിര പ്രതിരോധശേഷി നല്‍കുന്ന ആദ്യ വാക്സിന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്‍ ഔദ്യോഗികമായി പുറത്തിറക്കി. ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിനാണിത്. രാജ്യത്ത് വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്‌തെന്നും തന്റെ പെണ്‍മക്കളില്‍ ഒരാള്‍ ഇതിനകം കുത്തിവെയ്പ് എടുത്തതായും മന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിനിടെ പ്രസിഡന്റ് പ്രഖ്യാപിച്ചു.
തന്‍്റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് വാക്‌സിന്‍ നല്‍കിയെന്നാണ് പുടിന്‍ വ്യക്തമാക്കിയത്. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് കണ്ടെത്തിയ വാക്‌സിന്‍. പരിശോധനകളില്‍ വാക്‌സിന്‍ കാര്യക്ഷമതയുള്ളതാണെന്ന് വ്യക്തമായിട്ടുണ്ട്. എല്ലാവിധ പരിശോധനകള്‍ക്കും വാക്‌സിന്‍ വിധേയമാക്കി. വാക്‌സിന്‍ നല്‍കിയ മക്കളില്‍ ഒരാള്‍ സുഖമായിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നദി അറിയിക്കുന്നു. ലോകത്തിന് നിര്‍ണായകമാകുന്ന ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ കൊറോണ വൈറസിനെതിരെ ലോകത്ത് ആദ്യമായി വാക്‌സിന്‍ രജിസ്‌റ്റര്‍ ചെയ്യുന്ന രാജ്യമായി മാറിയിരിക്കുന്നു റഷ്യ. മറ്റ് രാജ്യങ്ങളേക്കാള്‍ വേഗത്തിലാണ് ഇവിടെ വാക്‌സിന്‍ പരീക്ഷണം നടന്നത്. മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ വാക്‌സിന്‍ മനുഷ്യര്‍ക്ക് നല്‍കുകയായിരുന്നു. ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ചേര്‍ന്നാണ് റഷ്യ വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.
വ്യവസ്ഥകളോടെയാണ് റഷ്യ വാക്‌സിന്റെ രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നത് . ഉത്പാദനം നടക്കുമ്ബോള്‍ തന്നെ പരീക്ഷണങ്ങള്‍ തുടരുമെന്നും റഷ്യന്‍ ആരോഗ്യ മന്ത്രി മിഖായേല്‍ മുറാഷ്‌കോ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, ഗുരുതരാവസ്ഥയിലുള്ളവര്‍, അധ്യാപകര്‍ എന്നിവരിലാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്.
വാക്‌സിന്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നതു സംബന്ധിച്ച വിവരങ്ങള്‍ റഷ്യ പുറത്തുവിട്ടിരുന്നു.
ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍്റെ ഡയറക്ടര്‍ അലക്സാണ്ടര്‍ ഗിന്‍്റസ്ബര്‍ഗാണ് വാക്സിന്‍്റെ വിശദാംശങ്ങള്‍ പുറത്തു വിട്ടത്. അഡിനോവൈറസ് ആസ്പദമാക്കി നിര്‍മിച്ച നിര്‍ജീവ പദാര്‍ഥങ്ങള്‍ ഉപയോഗിച്ചാണ് വാക്സിന്‍ തയ്യാറാക്കിയിട്ടുള്ളത്. വാക്സിന്‍ മനുഷ്യര്‍ക്ക് ദോഷകരമാകാന്‍ സാധ്യതയില്ലെന്നും ഇദ്ദേഹത്തെ ഉദ്ധരിച്ച് സ്പുട്നിക് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തനിയെ പെരുകാന്‍ സാധിക്കുന്ന പദാര്‍ഥങ്ങളെയാണ് ജീവനുള്ളതായി കണക്കാക്കുന്നത്. എന്നാല്‍ വാക്സിനിലുള്ള തരത്തിലുള്ള പദാര്‍ഥങ്ങള്‍ക്ക് തനിയെ പെരുകാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്ത് പത്തോളം വാക്സിനുകള്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നതിനിടയിലാണ് ഇപ്പോള്‍ റഷ്യ ഈ ചരിത്ര നേട്ടം കൈവരിച്ചിരിക്കുന്നത്. ഇപ്പോള്‍ കോവിഡ് വ്യാപനത്തിന്‍്റെ കണക്കുകള്‍ നോക്കിയാല്‍ യുഎസിനും ബ്രസീലിനും ഇന്ത്യയ്ക്കും പിന്നിലായി ലോകത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള രാജ്യമാണ് റഷ്യ.
വാക്സിന്‍ ദൗത്യത്തിന് സാമ്ബത്തിക സഹായം നല്‍കുന്ന സ്ഥാപനത്തിന്‍്റെ തലവന്‍ കിറില്‍ ദിമിത്രേവ്, നേരത്തെ അദ്ദേഹം റഷ്യയുടെ കോവിഡ് വാക്സിന്‍ ദൗത്യത്തെ ഉപമിച്ചത് യുഎസിനെ പിന്നിലാക്കി ബഹിരാകാശത്ത് മനുഷ്യരെയെത്തിച്ച സ്പുട്നിക് ദൗത്യത്തോടായിരുന്നു. വാക്സിന്‍ പുറത്തിറക്കുന്നത് ഒരു സ്പുട്നിക് നിമിഷമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.