സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ തത്ക്കാലമില്ല; പ്രത്യേക സര്‍വീസുകള്‍ തുടരും

Advertisement

Advertisement

സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ തത്ക്കാലം ഉണ്ടാകില്ലെന്ന് ഇനി റെയില്‍വേ മന്ത്രാലയം. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ തത്സ്ഥിതി തുടരും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഗസ്റ്റ് 12 വരെയാണ് പൊതുഗതാഗത സംവിധാനത്തിന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, അതിനു ശേഷവും സാധാരണ സര്‍വീസുകള്‍ ഉണ്ടാവില്ലെന്നാണ് ഇന്ന് വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം, തിരഞ്ഞെടുത്ത മേഖലകളില്‍ ഓടുന്ന 230 പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് തുടരുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. അവശ്യ സേവന മേഖലകളില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സര്‍വീസ് നടത്തുന്ന മുംബൈ ലോക്കല്‍ ട്രെയിനുകളും സര്‍വീസ് തുടരും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച്‌ 25-ന് രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്ബുതന്നെ സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ നിര്‍ത്തിവച്ചിരുന്നു.