തൃശ്ശൂര്‍ ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍

Advertisement

Advertisement

കോവിഡ്-19 രോഗവ്യാപനം തടയുന്നതിന് വടക്കാഞ്ചേരി നഗരസഭയിലെ 12, 15, 16, 18, 31, 33, 38, 39, 40 ഡിവിഷനുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍റ് സോണാക്കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. തൃശൂര്‍ കോര്‍പറേഷനിലെ 32ാം ഡിവിഷന്‍, തിരുവില്വാമല ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡ്, അരിമ്ബൂര്‍ ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡ്, പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 21ാം വാര്‍ഡ്, അടാട്ട് ഗ്രാമപഞ്ചായത്തിലെ നാല്, 11 വാര്‍ഡുകള്‍ എന്നിവ ചൊവ്വാഴ്ചത്തെ ഉത്തരവ് പ്രകാരം കണ്ടെയ്ന്‍മെന്‍റ് സോണാക്കി.

നടത്തറ ഗ്രാമപഞ്ചായത്തിലെ 12, 13 ഡിവിഷനുകള്‍, മാള ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ്, അരിമ്ബൂര്‍ ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡ്, പഴയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ്, കാറളം ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകള്‍, അവിണിശ്ശേരി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ്, ചാലക്കുടി നഗരസഭയിലെ 23ാം ഡിവിഷന്‍, മുരിയാട് ഗ്രാമപഞ്ചായത്തിലെ ഒന്ന് മുതല്‍ അഞ്ച് വരെയും ഏഴ്, എട്ട്, 10 മുതല്‍ 17 വരെയുമുള്ള വാര്‍ഡുകള്‍ എന്നിവയെ കണ്ടെയ്ന്‍മെന്‍റ് സോണ്‍ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കി.