ബഹ്‌റൈനില്‍ നിന്ന് കേരളത്തിലേക്കുള്ള അടുത്ത ഘട്ടം വന്ദേഭാരത് വിമാനങ്ങള്‍ പ്രഖ്യാപിച്ചു. ആഗസ്റ്റ് 16 മുതല്‍ 28 വരെ ആറ് വിമാനങ്ങളാണ് സര്‍വീസ് നടത്തുക. ആഗസ്റ്റ് 16നും 23നും കോഴിക്കോട്, 19നും 26നും കൊച്ചി, 19ന് തിരുവനന്തപുരം, 28ന് കണ്ണൂര്‍ എന്നിങ്ങനെയാണ് സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റ് മുഖേനെ ഓണ്‍ലൈനായോ ട്രാവല്‍ ഏജന്റുമാര്‍ മുഖേനെയോ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.