Advertisement

Advertisement

കോവിഡ് വാക്‌സിന്റെ ഉത്പാദനം, വിതരണം, വില എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ തീരുമാനിക്കുന്നതിനായി വിദഗ്ദ സമിതി ഇന്ന് യോഗം ചേരും. നീതി ആയോഗ് അംഗം വി.കെ പോളിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക. ആഗസ്ത് പതിനഞ്ചോടെ ഇന്ത്യ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ രാജ്യത്തിന് സമര്‍പ്പിക്കുമെന്ന് ഐ.സി.എം.ആര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വാക്‌സിന്‍ നിര്‍മാണം അതിന്റെ അവസാനഘട്ടത്തിലാണെന്നാണ് സൂചന. ഐ.സി.എം.ആറുമായും സൈഡസ് കാഡില ലിമിറ്റഡുമായും ചേര്‍ന്ന് ഭാരത് ബയോടെകാണ് ഇന്ത്യയില്‍ വാക്‌സിന്‍ വികസിപ്പിക്കുന്നത്.