പ്ലസ് വണ്ണിന് സ്‌കൂളുകളില്‍ 10 ശതമാനം സാമ്പത്തിക സംവരണം.

Advertisement

Advertisement

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 10% സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ന്യൂനപക്ഷ പദവിയില്ലാത്തതും മറ്റു പിന്നാക്കവിഭാഗങ്ങള്‍ക്ക് സംവരണം അനുവദിച്ചതുമായ സ്‌കൂളുകള്‍ക്കാണ് ഉത്തരവ് ബാധകം. കഴിഞ്ഞയാഴ്ച പ്ലസ് വണ്ണിന് അധികമായി അനുവദിച്ച സീറ്റുകള്‍ കൂടി കണക്കാക്കിയാകും സംവരണം അനുവദിക്കുക. സ്‌കൂളിലെ ഓരോ ബാച്ചും തിരിച്ചല്ല, ആകെ കുട്ടികളുടെ എണ്ണം കണക്കാക്കിയാകും സംവരണ സീറ്റുകള്‍ എത്രയെന്നു നിശ്ചയിക്കുക. നിലവില്‍ സംവരണം ലഭിക്കാത്തവരും കുടുംബ വാര്‍ഷികവരുമാനം 4 ലക്ഷം രൂപയില്‍ താഴെയുള്ളവരുമാകണം. കുടുംബ ഭൂസ്വത്ത് പഞ്ചായത്തുകളില്‍ 2.5 ഏക്കറിലും നഗരസഭകളില്‍ 75 സെന്റിലും കോര്‍പറേഷനില്‍ 50 സെന്റിലും കൂടരുത്. ആകെ ഭൂവിസ്തൃതി 2.5 ഏക്കറില്‍ കൂടരുത്. ഹൗസ് പ്ലോട്ടുകളുടെ ആകെ വിസ്തൃതി നഗരസഭകളില്‍ 20 സെന്റിലും കോര്‍പറേഷനില്‍ 15 സെന്റിലും താഴെയായിരിക്കണം തുടങ്ങിയവയാണ് സംവരണം ലഭിക്കാന്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍.