42,000 ത്തില്‍ നിന്ന് സ്വര്‍ണവില താഴോട്ട്.

Advertisement

Advertisement

42,000 എന്ന പുതിയ ഉയരം കുറിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി ഇടിവ്. ഇന്നലെ 800 രൂപ ഇടിഞ്ഞതിന് പിന്നാലെ ഇന്നും സ്വര്‍ണവില താഴോട്ടാണ്. സ്വര്‍ണവില 40,000 രൂപയില്‍ താഴെ എത്തി എന്നതാണ് മറ്റൊരു പ്രത്യേകത. ഒറ്റയടിക്ക് പവന് 1600 രൂപയാണ് താഴ്ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39200 രൂപയായി. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതാണ് സ്വര്‍ണവിലയ്ക്ക് പ്രതികൂലമായത്.