രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 60,963 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

Advertisement

Advertisement

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 60,963 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം രാജ്യത്ത് 23 ലക്ഷം പിന്നിട്ടു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 834 കൊവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് ആകെ മരണം 46,091 ആയി. ഇതുവരെ 16,39,599 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 56,110 പേര്‍ രോഗമുക്തി നേടി. 6,43,948 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 69.80 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണ നിരക്ക് 1.99 ശതമാനമാണ്. അതേസമയം കൊവിഡ് പ്രതിരോധ മരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നീതി ആയോഗ് അംഗം വി.കെ പോളിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരും. പരീക്ഷണത്തിന്റെ പുരോഗതി സമിതി വിലയിരുത്തും. മനുഷ്യരിലെ പരീക്ഷണത്തിന്റെ രണ്ടാം പാദം നിലവില്‍ പുരോഗമിക്കുകയാണ്. പ്രതിരോധ മരുന്നിന്റെ വിതരണം അടക്കമുള്ള കാര്യങ്ങളെ സംബന്ധിച്ചും രൂപരേഖ തയ്യാറാക്കും.