ചൂണ്ടല്‍ പഞ്ചായത്തില്‍ ക്വാറന്റൈനില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ക്ക് ഇന്ദിര ഗാന്ധി സോഷ്യല്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പച്ചക്കറി പലവ്യജ്ഞന കിറ്റുകളും പ്രതിരോധത്തിനാവശ്യമായ സാധനങ്ങളും കൈമാറി. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച സ്വകാര്യ മൈക്രോ ഫിനാന്‍സിന്റെ സെയില്‍സ് എക്‌സിക്യൂട്ടീവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള ചൂണ്ടല്‍ പഞ്ചായത്തിലെ മണലി തെങ്ങ് മേഖലയിലുള്ള കുടുംബങ്ങള്‍ക്കാണ് പലവ്യഞ്ജനങ്ങളും പച്ചക്കറിയുമുള്‍പ്പെടെയുള്ളവ സൊസൈറ്റി കൈമാറിയത്. ആരോഗ്യ വകുപ്പിന്റെയും, പോലീസിന്റെയും നിര്‍ദ്ദേശം അനുസരിച്ച് നിരീക്ഷണത്തിലുള്ള കുടുംബങ്ങള്‍ക്കാണ് ആവശ്യ സാധനങ്ങള്‍ വിതരണം ചെയ്തത്. കോവിഡ് എന്ന മഹാമാരി മൂലം സമ്പൂര്‍ണ ലോക്ഡൗണ്‍ സമയത്തും പ്രദേശത്ത് ഇന്ദിരാഗാന്ധി സോഷ്യല്‍ കള്‍ച്ചറല്‍ സൊസൈറ്റി സഹായം നല്‍കിയിരുന്നു. ഇന്ദിരാഗാന്ധി സോഷ്യല്‍ കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് വി കെ സുനില്‍കുമാര്‍, ജനറല്‍ സെക്രട്ടറി ജബീര്‍ നാലകത്ത്, വര്‍ക്കിങ് പ്രസിഡന്റ് മുബാറക് കേച്ചേരി, പ്രദേശവാസികളായ ശിഹാബ് മണലി, ഷാജി മണലി, സുധീര്‍ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് മണലിയിലെ കുടുംബങ്ങള്‍ക്ക് ആവശ്യ സാധനങ്ങളുടെ കിറ്റുകള്‍ എത്തിച്ചു നല്‍കിയത്.