കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കോതച്ചിറ വേങ്ങാട്ടൂര്‍ മന മധുസൂദന വര്‍മ്മയുടെ ഏക മകന്‍ 27 വയസ്സുള്ള ജയരാജ് വര്‍മ്മയാണ് മരിച്ചത്. കോയമ്പത്തൂരില്‍ പിതാവും ചേര്‍ന്ന് പ്രോമിസ് ഫുട്ട്‌വേയര്‍ എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. സത്യമംഗലം റോഡില്‍ വച്ച് ജയരാജ് സഞ്ചരിക്കുന്ന ബൈക്കില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഷൈലജ അമ്മയും , നന്ദിത ഭാര്യയുമാണ്.സംസ്‌കാരം പിന്നീട് നടക്കും.