ആന്ധ്രപ്രദേശ് രാജ്യസഭാ അംഗം ജോഗിനി പല്ലി സന്തോഷ് കുമാര്‍ ആരംഭിച്ച ഗ്രീന്‍ ഇന്ത്യ ചലഞ്ച് തരംഗായി മാറിയത് താരങ്ങള്‍ ഏറ്റെടുത്തതോടെയാണ്. പ്രഭാസ്, മഹേഷ് ബാബു, നാഗാര്‍ജുന, സാമന്ത, രശ്മിക തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ ഈ വെല്ലുവിളി സ്വീകരിച്ച് തൈ നട്ടുപിടിപ്പിച്ചു. മറ്റു മൂന്ന് പേരെ ചലഞ്ചു ചെയ്തു. മഹേഷ് ബാബു ട്വിറ്ററില്‍ പങ്കുവച്ച ഗ്രീന്‍ ഇന്ത്യ ചലഞ്ചില്‍ വിജയ്‌യെും ശ്രുതി ഹാസനെയും വെല്ലുവിളിച്ചിരുന്നു. ഇതേറ്റെടുത്ത് വീട്ടില്‍ വൃക്ഷത്തെ നട്ടിരിക്കുകയാണ് വിജയ്. പ്രകൃതിക്കൊപ്പം നില്‍ക്കുന്ന സന്ദേശമായി കൂടി ആരാധകര്‍ അദ്ദേഹത്തിന്റെ ട്വീറ്റിനെ ഏറ്റെടുത്തിരിക്കുകയാണ്. നല്ല ആരോഗ്യത്തിനും ഇന്ത്യയുടെ പച്ചപ്പിനുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.