കാപ്പി പൊടിയില്‍ തെല്ലുണ്ട് കാര്യം.

Advertisement

Advertisement

മുഖം വെളുക്കാനായി പരീക്ഷണങ്ങള്‍ നിരവധി നടത്തുന്നവരാണ് നാം. അതിനായി ഇനി പുറത്തെവിടെയും പോകണ്ട. പകരം അടുക്കളയില്‍ പോയാല്‍ മതി. തിളക്കമാര്‍ന്ന മുഖം ലഭിക്കാനുള്ള ഏറ്റവും നല്ല വഴി, കാപ്പി പൊടി ഉപയോഗിക്കുക എന്നതാണ്. ഒരു ഫേസ്പാക്ക് ആയി ഇത് ഉപയോഗിക്കാം. ഒരു ടേബിള്‍ സ്പൂണ്‍ കാപ്പി പൊടി, ഒന്നര ടേബിള്‍സ്പൂണ്‍ പാല്‍,(തിളപ്പിക്കാത്ത പാല്‍) എന്നിവ യോജിപ്പിച്ച്, മുഖം വൃത്തിയായി കഴികിയതിനുശേഷം മുഖത്ത് പുരട്ടുക.15-20 മിനിറ്റ് വരെ ഇത് ഉണങ്ങാന്‍ വിടുക. ശേഷം 1-2 മിനിറ്റ് തണുത്ത വെള്ളത്തില്‍ കഴുകി മുഖം മസാജ് ചെയ്യുക. ഇത് മുഖത്ത് നിന്ന് ചര്‍മ്മത്തിലെ കോശങ്ങളെ പുറംതള്ളുകയും മിനുസമാര്‍ന്നതും തിളക്കമുള്ളതുമായ ചര്‍മ്മം നല്‍കുകയും ചെയ്യുന്നു. ഈ ഫേസ് പായ്ക്ക് നിങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ടുതവണ പ്രയോഗിക്കാവുന്നതാണ്. അതുപോലെ തന്നെ മറ്റൊരു രീതിയില്‍ 1 ടേബിള്‍ സ്പൂണ്‍ കാപ്പിപ്പൊടി, ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍, ഒരു ടേബിള്‍ സ്പൂണ്‍ തൈര് എന്നിവ എടുത്ത് കൂട്ടി യോജിപ്പിച്ചതിനുശേഷം മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റ് ഉണങ്ങാന്‍ അനുവദിക്കുക, ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ഈ പായ്ക്ക് മുഖത്തെ കറുത്ത പാടുകള്‍ ലഘൂകരിക്കാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായിക്കും. തൈര് മുഖക്കുരുവിനെയും ചുളിവുകളെയും കുറച്ച് ചര്‍മ്മത്തെ ആഴത്തില്‍ പോഷിപ്പിക്കുകയും ചെയ്യുന്നു. വേറെ ഒരു രീതിയിലും കോഫീ മാസ്‌ക് ഉപയോഗിക്കാം. ഒരു ടേബിള്‍ സ്പൂണ്‍ കാപ്പി പൊടി, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ മിനുസമാര്‍ന്ന പേസ്റ്റായി മാറുന്നതുവരെ നന്നായി യോജിപ്പിക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് പുരട്ടി 15-20 മിനിറ്റ് ശേഷം, ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. തിളക്കമുള്ള മുഖത്തിനായി ആഴ്ചയില്‍ ഒരിക്കല്‍ ഈ ഫേസ് പായ്ക്ക് ഉപയോഗിക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് തിളക്കമുള്ളതും മനോഹരവുമായ ചര്‍മ്മം ലഭിക്കുന്നു. രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും, മികച്ച എക്‌സ്ഫോലിയേറ്റര്‍ ആയും ഇത് പ്രവര്‍ത്തിക്കുന്നു.