Advertisement

Advertisement

വില്ലേജ് ഓഫീസറെ അത്മഹത്യ ശ്രമത്തിലേക്ക് തള്ളിവിട്ട കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ട് കേരള എന്‍.ജി അസോസിയേഷന്‍ കുന്നംകുളം ബ്രാഞ്ച് കമ്മറ്റി കുന്നംകുളം താലൂക്ക് ഓഫീസിന് മുന്‍പില്‍ പ്രതിഷേധിച്ചു. പ്രതിഷേധ ധര്‍ണ്ണ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.വി സനല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് കെ.സി വേണുഗോപാല്‍ അദ്ധ്യക്ഷനായിരുന്നു. സെര്‍വര്‍ തകരാര്‍ ഉടന്‍ പരിഹരിക്കുക, ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ നികത്തുക, എന്നീ ആവശ്യങ്ങളും അസോസിയേഷന്‍ ഉന്നയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച പ്രതിക്ഷേധത്തിന് കെ.പി അശോക് കുമാര്‍, ഇ.എ രവി, എന്നിവര്‍ നേതൃത്വം നല്‍കി.