ലൈഫ് മിഷന്‍ പദ്ധതിയ്ക്ക് അപേക്ഷിക്കാനുള്ള തീയതി 27 വരെ നീട്ടി. വിവിധ കാരണങ്ങളാല്‍ ആദ്യം തയാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ കുടുംബങ്ങള്‍ക്കാണ് ആഗസ്റ്റ് 1 മുതല്‍ 14 വരെ അപേക്ഷിക്കുന്നതിനായി സമയം നല്‍കിയിരുന്നത്. കൊറോണ മഹാമാരിയുടെയും കനത്ത മഴയുടെയും സാഹചര്യമായതിനാലാണ് തിയതി നീട്ടിയത്. വീടിനായി അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകള്‍ എല്ലാ ഗുണഭോക്താക്കള്‍ക്കും ചുരുങ്ങിയ സമയം കൊണ്ട് തയാറാക്കി നല്‍കാന്‍ സാധിക്കുന്നില്ല എന്ന് ലൈഫ് മിഷനെ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് 27 വരെ സമയം നീട്ടി അനുവദിച്ചിരിക്കുന്നത്. സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ പഞ്ചായത്ത് ഹെല്‍പ് ഡെസ്‌ക് വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാം.