പൊന്നാനിയില്‍ കടലാക്രമണം നേരിടുന്ന തീരദേശ പ്രദേശങ്ങളില്‍ കടല്‍ഭിത്തി നിര്‍മിക്കുന്നു. പൊന്നാനിയില്‍ അടിയന്തര കടല്‍ഭിത്തിക്ക് 1.40 കോടി രൂപയുടെ ഭരണാനുമതിയായി. പദ്ധതി ടെന്‍ഡര്‍ നടപടികള്‍ക്കായി നല്‍കി. 20 ലക്ഷം രൂപ വീതം ചെലവഴിച്ച് തീരദേശത്തെ ഏഴ് പ്രദേശങ്ങളിലാണ് കടല്‍ഭിത്തി നിര്‍മിക്കുന്നത്. പൊന്നാനി അലിയാര്‍പള്ളി, വെളിയങ്കോട് തണ്ണിത്തുറ, പൊന്നാനി മുല്ല റോഡിന് സമീപം, പൊന്നാനി മുല്ലറോഡിനു തെക്കുഭാഗം, പൊന്നാനി മറക്കടവ്, പൊന്നാനി ഹിലര്‍ പള്ളി തെക്കുഭാഗം, പൊന്നാനി തെക്കേക്കടവ് എന്നിവിടങ്ങളിലാണ് കടല്‍ഭിത്തി നിര്‍മിക്കുന്നത്.