ചൊവ്വന്നൂര്‍ സെന്റ് തോമസ് ദേവാലയത്തില്‍ മുന്‍ വികാരി. ഫാ. ബാബു ചേലപ്പാടന്റെ മൂന്നാം ചരമ വാര്‍ഷികം അചരിച്ചു.

Advertisement

Advertisement

കുന്നംകുളം ചൊവ്വന്നൂര്‍ സെന്റ് തോമസ് ദേവാലയത്തില്‍ മുന്‍ വികാരി. ഫാ. ബാബു ചേലപ്പാടന്റെ മൂന്നാം ചരമ വാര്‍ഷികം അചരിച്ചു. രാവിലെ 6.30 ന് നടന്ന അനുസ്മരണ ബലിക്ക് തൃശ്ശൂര്‍ അതിരൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. വര്‍ഗ്ഗീസ് കുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് കത്തോലിക്ക കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എ സി സി പരീക്ഷയില്‍ 5-ാം റാങ്ക് ജേതാവിനെയും, എസ് എസ് എല്‍ സി ,പ്ലസ് ടൂ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു. അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ.വര്‍ഗ്ഗീസ് കുത്തൂര്‍ ഉദ്ഘാടനം ചെയ്തു. പള്ളി വികാരി ഫാ.ജോജോ എടത്തിരുത്തി അദ്ധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ്സ് ചൊവ്വന്നൂര്‍ യൂണിറ്റ് പ്രസിഡണ്ട് ഷാജി മണ്ടുപാല്‍, സെക്രട്ടറി ജോഫി ജോസ്, ഫൊറോന ജോയിന്റ് സെക്രട്ടറി ഡില്‍ജോ തരകന്‍, പള്ളി കൈക്കാരന്‍മാരായ എം.ജി ഡോണി, ടി.ടി ഷാജന്‍, എന്നിവര്‍ സംസരിച്ചു. വിജയികള്‍ക്ക് ഫാ. വര്‍ഗ്ഗീസ് കുത്തൂര്‍ പുരസ്‌ക്കാരം സമ്മാനിച്ചു. ചടങ്ങുകള്‍ക്ക് ടി.ഒ തോമസ്, ജോസ് താണിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.