Advertisement

Advertisement

പുന്നയൂര്‍ വെട്ടിപ്പുഴ യുവധാര കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. യുവധാര ക്ലബ് പരിസരത്ത് നടത്തിയ പരിപാടി ബ്ലോക്ക് മെമ്പര്‍ ആലത്തയില്‍ മൂസ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി മികച്ചകത്ത് കമറുദ്ദീന്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി മുക്കണ്ടത്ത് താജുദ്ദീന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ രാജു, പ്രമോദ്, അബ്ദുറഹ്മാന്‍, ക്ലബ്ബ് രക്ഷാധികാരി കയനതറയില്‍ സുബ്രന്‍, ചിത്രാഗതന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ എഴുത്തുകാരുടെ പുസ്തകങ്ങളും ട്രോഫികളുമാണ് സമ്മാനിച്ചത്. വാര്‍ഡ് മെമ്പര്‍ സുധീര്‍, ക്ലബ്ബ് രക്ഷാധികാരികളായ മുക്കണ്ടത്ത് മഹമൂദ്, പിലാക്കല്‍ അഷറഫ്, അബ്ദുറഹ്മാന്‍, തുടങ്ങിയവര്‍ വിദ്യാര്‍ഥികളെ ആദരിച്ചു. ക്ലബ് പ്രവര്‍ത്തകരായ അനില്‍, കൊട്ടിലിങ്ങള്‍ ഷെജീര്‍, കെരീം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.