ശക്തമായ മഴയില്‍ ചാവക്കാട് മുതല്‍ ചേറ്റുവ വരെ ഉള്ള ദേശീയ പാത റോഡ് തകര്‍ന്ന് അപകടങ്ങള്‍ പതിവാകുന്നു. ചാവക്കാട് ബൈപ്പാസ്, വില്യംസ്, മാങ്ങോട്ട് സ്‌കൂള്‍, കരുവാരകുണ്ട്, പാലംകടവ്, പെട്രോള്‍ പമ്പ് , മൂന്നാംകല്ല് തുടങ്ങിയ സ്ഥലങ്ങളിലാണ് കുഴികള്‍ രൂപപെട്ടിരിക്കുന്നത്. പല കുഴികളും വലിയ ഗര്‍ത്തങ്ങള്‍ പോലെ ആയി മാറിയിട്ടുണ്ട്. മഴ പെയ്താല്‍ വെള്ളം നിറഞ്ഞ് ഈ കുഴികള്‍ കാണാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇത് മൂലം നിരവധി ഇരുചക്ര വാഹനങ്ങള്‍ കുഴിയില്‍ വീണു അപകടം സംഭവിക്കുകയും പരിക്കേല്‍ക്കുകയും ചെയ്യുന്നത് പതിവാണ്. ദിനംപ്രതി ചരക്കുവാഹനങ്ങള്‍ അടക്കം ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന ചാവക്കാട് എറണാകുളം ദേശീയ പാതയിലാണ് ഈ ദുരവസ്ഥ. കഴിഞ്ഞ വര്‍ഷം തകര്‍ന്നു കിടന്നിരുന്ന റോഡ് അറ്റകുറ്റ പണി നടത്തിയ അതേ സ്ഥലത്താണ് ഇപ്പോഴും കുഴികള്‍ രൂപപ്പെട്ടത്. ഈ ദുരവസ്ഥക്ക് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.