Advertisement

Advertisement

സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 1068 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 5 മരണങ്ങളും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.

രോഗം സ്ഥിരീകരിച്ചവരില്‍ 45 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് വന്ന 51 പേരും മറ്റു സംസ്ഥാനങ്ങളില്‍ എത്തിയ 64 പേരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

രോഗബാധിതര്‍ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം- 266

മലപ്പുറം- 261

എറണാകുളം- 121

ആലപ്പുഴ- 118

കോഴിക്കോട്- 93

പാലക്കാട്- 81

കോട്ടയം- 76

കാസര്‍കോട്- 68

ഇടുക്കി- 42

കണ്ണൂര്‍- 31

പത്തനംതിട്ട- 19

തൃശ്ശൂര്‍- 19

വയനാട്- 12

കൊല്ലം-5