കാട്ടകാമ്പാല്‍ പഞ്ചായത്തിലെ പട്ടിത്തടം വാര്‍ഡിനെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നൊഴിവാക്കി.വാര്‍ഡില്‍ കോവിഡ് സ്ഥിരീകരിച്ച ദമ്പതികള്‍ക്ക് നടത്തിയ പരിശോധന ഫലം കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു. ഇവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്ക് ശനിയാഴ്ച നടത്തിയ ആന്റിജന്‍ പരിശോധനയിലും എല്ലാവര്‍ക്കും നെഗറ്റീവായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് വാര്‍ഡിനെ കണ്ടെമെന്റ് സോണില്‍ നിന്നും കളക്ടര്‍ ഒഴിവാക്കിയത്.