Advertisement

Advertisement

പി.എം.എ.വൈ. പദ്ധതിയില്‍ എഗ്രിമെന്റ് വെച്ച് ആദ്യ ഗഡു കൈപ്പറ്റിയിട്ടും വിവിധ കാരണങ്ങളാല്‍ നാളിതുവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിക്കാത്ത ഗുണഭോക്താക്കള്‍ക്ക് ആവശ്യമെങ്കില്‍ വാര്‍ഡ് കൗണ്‍സിലര്‍ അദ്ധ്യക്ഷനായ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എഗ്രിമെന്റ് വെച്ചുകൊണ്ട് എന്‍.ജി.ഒ/അക്രഡിറ്റഡ് സ്ഥാപനങ്ങള്‍/കരാറുകാര്‍ എന്നിവരെ ഏല്‍പ്പിക്കുന്നതിനും ഭവന നിര്‍മ്മാണം നഗരസഭയ്ക്ക് അധികബാധ്യത വരാത്ത രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിനും കൗണ്‍സില്‍ തീരുമാനിച്ചു. ഇതിന് താല്‍പ്പര്യമുള്ള എന്‍.ജി.ഒ/അക്രഡിറ്റഡ്സ്ഥാപനങ്ങള്‍/കരാറുകാര്‍ എന്നിവര്‍ ആഗസ്ത് 18ാാം തിയ്യതിക്കകം നഗരസഭയുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.