പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള തീ​യ​തി നീട്ടി

Advertisement

Advertisement

സം​സ്ഥാ​ന​ത്തെ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള തീ​യ​തി നീട്ടി . 20 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ലെ സാമ്ബ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കു​ള്ള 10 ശ​ത​മാ​നം സീ​റ്റ് സം​വ​ര​ണം സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ ദി​വ​സ​മി​റ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​പേ​ക്ഷാ സ​മ​ര്‍​പ്പ​ണം ദീ​ര്‍​ഘി​പ്പി​ച്ച​ത്.

സാമ്പത്തികമായി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ല്‍ നി​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ വാ​ങ്ങേ​ണ്ട​ത്.

ഈ​വ​ര്‍​ഷം സം​സ്ഥ ന​ത്തെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളു​ക​ളി​ല്‍ അ​ധി​ക​മാ​യി അ​നു​വ​ദി​ച്ച സീ​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ സം​സ്ഥാ​ന​ത്തെ എ​ല്ലാ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളു​ക​ളി​ലും ആ​കെ സീ​റ്റി​ന്‍റെ 10 ശ​ത​മാ​ന​മാ​ണ് സാമ്പത്തികമായി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കാ​യി മാ​റ്റി വെ​യ്ക്കു​ക.