ഗിന്നസ് റെക്കോര്‍ഡ് നേടിയ ആര്യ അരവിന്ദിന് ആദരവുമായി ആളൂര്‍ യുവജന സമാജം വായനശാല പ്രവര്‍ത്തകര്‍. ഫ്‌ലവേഴ്‌സ് ചാനല്‍ സംപ്രേക്ഷണം ചെയ്ത കോമഡി ഉത്സവം ഷോയുടെ ഭാഗമായി ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ഇടം നേടിയ ആളൂര്‍ സ്വദേശിനി ആര്യ അരവിന്ദിനെ യുവജന സമാജം വായനശാലയുടെ നേതൃത്വത്തില്‍ ആദരിച്ചു. വായനശാല ഹാളില്‍ കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് നടന്ന ചടങ്ങില്‍ വായനശാല പ്രസിഡണ്ട് വടക്കുമ്പാട് നാരായണന്‍ മാഷ് ആര്യ അരവിന്ദിന് ഉപഹാരം നല്‍കി ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗവും വായനശാല സെക്രട്ടറിയുമായ എ.കെ.സതീഷ്, അഡ്വ . സിന്ധു ഷാജു, രമേഷ് പാമ്പുംപടിക്കല്‍ എന്നിവര്‍ സംസാരിച്ചു. വായനശാല കമ്മിറ്റി അംഗങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ചു.