കാട്ടാകാമ്പാലില്‍ കോവിഡ് സ്ഥിരീകരിച്ചത് മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരിയ്ക്ക്;സ്ഥാപനം അടപ്പിച്ചു

Advertisement

Advertisement

കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.പഴഞ്ഞി ഗവ.ഹൈസ്‌കൂളില്‍ നടന്ന ആന്റിജന്‍ പരിശോധനയിലാണ് 29 വയസുള്ള യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചത്.ഇവര്‍ ചിറയ്ക്കല്‍ സെന്ററിലെ മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരിയാണ്.കോവിഡ് ലക്ഷണങ്ങള്‍ കണ്ടതോടെയാണ് ഇവരെ ആന്റിജന്‍ പരിശോധന നടത്തിയത്.കോവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കല്‍ സ്റ്റോര്‍ അടച്ചു.ഇവരുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. പഴഞ്ഞി ഗവ.സ്‌കൂളില്‍ ഇന്ന് 48 പേര്‍ക്കാണ് ആന്റിജന്‍ പരിശോധന നടത്തിയത്.47 പേരുടെ പരിശോധന ഫലവും നെഗറ്റീവായി.