എരുമപ്പെട്ടിയില്‍ കൊവിഡ് പോസറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പഞ്ചായത്തിലെ 17-ാം വാര്‍ഡാണ് കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചത്.കൊവിഡ് ബാധിതനുമായി അടുത്ത് ഇടപഴകിയ 14 പേര്‍ നിരീക്ഷണത്തിലായതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ 17-ാം വാര്‍ഡ് അതീവ ജാഗ്രത പ്രദേശമായി പ്രഖ്യാപിച്ചത്.ഈ പരിധിയില്‍ ഉള്‍പ്പെടുന്ന അവശ്യ സര്‍വ്വീസ് അല്ലാത്ത മുഴുവന്‍ സ്ഥാപനങ്ങളും അടച്ചിടും.മേഖലയില്‍ പൊലിസ് കര്‍ശന നിയന്ത്രണം നടപ്പിലാക്കും.മൂന്നാളില്‍ കൂടുതല്‍ കൂടാനും ,അനാവശ്യയാത്രകളും അനുവദിക്കില്ല.കൊവിഡ് ബാധിതന്‍ സമ്പര്‍ക്കം പുലര്‍ത്തിയ എരുമപ്പെട്ടിയിലെ വ്യാപാര, ധനകാര്യ സ്ഥാപനങ്ങളും, ഹെയര്‍ കട്ടിങ്ങ് പാര്‍ലറും അടപ്പിച്ചു.വിവിധ പഞ്ചായത്തുകളിലും മുനിസിപാലിറ്റിയിലുമായി അമ്പതില്‍ കൂടുതല്‍ പേരുടെ സമ്പര്‍ക്കപട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.നെല്ലുവായ് എം.സി.റോഡ് മുതല്‍ എരുമപ്പെട്ടി ജുമാഅത്ത് പള്ളി റോഡ് വരെയുള്ള എല്ലാ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.