ക്രഷറിലെ അപകടം;യുവാവിന്റെ മരണം,ലോറി തലകീഴായി മറിഞ്ഞ ആഘാതത്തില്‍

Advertisement

Advertisement

എരുമപ്പെട്ടി പഴവൂര്‍ ത്രീസ്റ്റാര്‍ ഗ്രാനൈറ്റ്‌സ് മെറ്റല്‍ ക്രഷറില്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.ചെമ്മന്തിട്ട കോമാത്ത് വീട്ടില്‍ വിനോദ് (42) ആണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ 9.30 യോടെയാണ് അപകടമുണ്ടായത്.ക്രഷറിലെ യാര്‍ഡിലേക്ക് എംസാന്റ് തട്ടുന്നതിനിടയില്‍ കൂമ്പാരമിടിഞ്ഞ് 50 തടി താഴ്ചയിലേക്ക് ലോറി തലകീഴായി താഴെ വീഴുകയായിരുന്നു.ലോറിയുടെ തകര്‍ന്ന കാബിനില്‍ കുരുങ്ങിയ വിനോദിന് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ഭാര്യഅംബിക.മക്കള്‍ അനുഗ്രഹ്(10),അനുശ്രീ(7).