വാഹനാപകടം;ചികിത്സയിലിരുന്ന എരുമപ്പെട്ടി സ്വദേശി മരിച്ചു

Advertisement

Advertisement
ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. എരുമപ്പെട്ടി മങ്ങാട്കോട്ടപ്പുറം പുത്തൂര് പരേതനായ അന്തോണി മകൻ ജോൺസൺ (57) ആണ് മരിച്ചത്. തിങ്കളാഴ്ച്ച വളപ്പായയിൽ വെച്ചാണ് അപകടം സംഭവിച്ചത്. ടൈൽ പണിക്കാരനായിരുന്ന ജോൺസൺ ടൈൽ എടുക്കുന്നതിനായി തിങ്കളാഴ്ച രാവിലെ വളപ്പായയിലേക്ക് പോകുന്നതിനിടയിൽ മറ്റൊരു ബൈക്കിൽ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായ പരിക്കേറ്റ ജോൺസൺ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചിക്സയിലിരിക്കെ ഇന്ന് മരിക്കുകയായിരുന്നു.
ഭാര്യ: ഗ്രേസിമക്കൾ : ജോസിയ , ജോമോൾ