തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റ് തുറക്കും; കര്‍ശന നിയന്ത്രണങ്ങള്‍

Advertisement

Advertisement

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ അടച്ചിട്ട തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റ് തുറക്കുന്നു. ഓഗസ്റ്റ് 15 നു ശേഷം മാര്‍ക്കറ്റ് തുറക്കാന്‍ തീരുമാനിച്ചു. മന്ത്രി എ.സി.മൊയ്തീന്റെ നേതൃത്വത്തില്‍ ചേര്‍ന്ന വ്യാപാരി-തൊഴിലാളി പ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. മാര്‍ക്കറ്റ് കമ്മിറ്റി രൂപീകരിച്ച ശേഷം വ്യാപാരികളുടെയും തൊഴിലാളികളുടെയും പട്ടിക തയാറാക്കി അധികാരികള്‍ക്ക് സമര്‍പ്പിക്കും. അതിന് ശേഷം നിബന്ധനകള്‍ക്ക് വിധേയമായാണ് പച്ചക്കറി മാര്‍ക്കറ്റ് തുറക്കുക. ആദ്യഘട്ടത്തില്‍ പച്ചക്കറി മാര്‍ക്കറ്റ് മാത്രമാണ് തുറക്കുക. മേയര്‍, കലക്ടര്‍, സിറ്റി കമ്മിഷ്ണര്‍, ഡിഎംഒ, വ്യാപാരി-തൊഴിലാളി പ്രതിനിധികള്‍ എന്നിവരടങ്ങിയ കമ്മിറ്റി ഒരുക്കങ്ങള്‍ വിലയിരുത്തിയതിന് ശേഷം മാത്രമാവും പച്ചക്കറി മാര്‍ക്കറ്റ് തുറക്കുക.