ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു.

Advertisement

Advertisement

ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,553 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 24,61,190 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6,61,595 എണ്ണം സജീവ കേസുകളാണ്. ഇന്നലെ മാത്രം 1007 പേരാണ് രാജ്യത്ത് കൊവിഡ് മൂലം മരണമടഞ്ഞത്. ഇതോടെ ആകെ മരണസംഖ്യ 48,049 ആയി ഉയര്‍ന്നു. അതേസമയം രോഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസം നല്‍കുന്നുണ്ട്. 17,51,555 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് രോഗമുക്തി നിരക്ക് 70.17 ശതമാനമാണ്.