ചേരുവകള്‍
കക്കയിറച്ചി -അരക്കിലോ
ഉള്ളി-15എണ്ണം
വെളുത്തുള്ളി-10എണ്ണം
ഇഞ്ചി- ഒരു ഇടത്തരംകഷ്ണം
മല്ലിപൊടി -3/4സ്പൂണ്‍
മുളകുപൊടി -3/4സ്പൂണ്‍
കുരുമുളകുപൊടി – 1സ്പൂണ്‍
ഗരംമസാലപൊടി – 1ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
കക്കയിറച്ചി ഉപ്പിട്ടു വേവിക്കുക. ശേഷം വെളുത്തുള്ളി, ഉള്ളി, ഇഞ്ചി പേസ്റ്റ് ആക്കുക. പിന്നീട് ചട്ടി ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിക്കുക ഇതിലേക്ക് വെളുത്തുള്ളി ,ഉള്ളി, ഇഞ്ചി, പേസ്റ്റ് ചേര്‍ത്ത് മൂപ്പിക്കുക മൂത്തുവരുമ്പോള്‍ മല്ലിപൊടി,മുളകുപൊടി ,മഞ്ഞള്‍പൊടി, കുരുമുളകുപൊടി ചേര്‍ക്കുക പൊടികള്‍ മൂത്തുതുടങ്ങുബോള്‍ വേവിച്ച കക്കയിറിച്ചി ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ഗരം മസാലപൊടി യും ചേര്‍ക്കുക. തീ ചെറുതാക്കി ഗ്യാസില്‍ വെക്കുക. ഇടയ്ക്കു ഇളക്കി കൊടുത്തു കൊണ്ടിരിക്കുക കക്കയിറച്ചി നന്നായി പൊട്ടുന്ന പരുവത്തില്‍ ഇറക്കിവെക്കാം കറിവേപ്പിലയും ചേര്‍ത്തു കൊടുക്കാം .