ആരോഗ്യം സംരക്ഷിക്കാന്‍ പാവയ്ക്ക.

Advertisement

Advertisement

പ്രമേഹം നിയന്ത്രിക്കാനുള്ള സിദ്ധൗഷധമാണ് പാവയ്ക്ക. ദിവസവും പാവയ്ക്ക നീരു കുടിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും.
പാവയ്ക്കയിലെ ചരാന്റിന്‍ എന്ന പദാര്‍ഥമാണ് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നത്. ആഗ്നേയ ഗ്രന്ഥിയിലുണ്ടാകുന്ന അര്‍ബുദത്തിന് പാവയ്ക്ക നീര് ഉത്തമ പ്രതിവിധിയാണ്. പാവയ്ക്ക ജ്യൂസില്‍ അല്‍പം ചെറുനാരങ്ങാ നീര് ചേര്‍ത്ത് കുടിയ്ക്കുന്നത് വണ്ണം കുറയാന്‍ സഹായിക്കും. വയറുകടി, മലശോധനക്കുറവ്, വിരശല്യം എന്നീ അസുഖങ്ങള്‍ക്ക് പാവയ്ക്ക കഴിക്കുന്നത് ഗുണകരമാണ്. കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ ശമിക്കാന്‍ ദിവസവും രണ്ടു സ്പൂണ്‍ വീതം പാവയ്ക്കാനീര് കുടിക്കാം. സോറിയാസിസ്, ഫംഗസ് കാരണമുണ്ടാകുന്ന വട്ടച്ചൊറി തുടങ്ങിയ ചര്‍മരോഗങ്ങള്‍ക്കും പാവയ്ക്കാനീര് നല്ലതാണ്. പാവയ്ക്കാനീരില്‍ തേനും നാരങ്ങാനീരും ചേര്‍ത്ത് കുടിക്കുന്നത് രക്തം ശുദ്ധീകരിക്കും. പാവലില നീര് തേന്‍ ചേര്‍ത്ത് സേവിക്കുന്നത് കുടല്‍ വൃണങ്ങള്‍ അകറ്റും. പാവലിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കുടിക്കുന്നത് കുട്ടികളിലെ ചര്‍ദ്ദി ശമിപ്പിക്കും. ആര്‍ത്തവകാലത്തെ വയറു വേദന മാറാന്‍ അര ഔണ്‍സ് പാവയ്ക്കാനീരില്‍ അര ഔണ്‍സ് തേനും ചേര്‍ത്ത് നിത്യവും രണ്ടു നേരം സേവിക്കാം. ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ മാറാന്‍ പാവയ്ക്ക കഴിക്കുന്നതോ പാവയ്ക്കാനീര് കുടിക്കുന്നതോ ഗുണം ചെയ്യും.