സൗന്ദര്യ സംരക്ഷണത്തിന് ചെമ്പരത്തി.

Advertisement

Advertisement

മുടി സംരക്ഷണത്തിനും സൗന്ദര്യത്തിനും, ഉപയോഗിക്കുന്ന ഒന്നാണ് ചെമ്പരത്തി . ചെമ്പരത്തിത്താളി പണ്ടു മുതല്‍ ഇന്നത്തെ കാലത്തു വരെ മുടി സംരക്ഷണത്തിന് ഉപയോഗിയ്ക്കുന്ന ഒന്നാണ്. പ്രകൃതിദത്ത ഷാംപൂവും കണ്ടീഷ്ണറുമാണിത്. മാത്രമല്ല, ചെമ്പരത്തിയിട്ടു കാച്ചിയ എണ്ണ മുടി വളരാന്‍ ഏറെ നല്ലതുമാണ്. എന്നാല്‍ മുടിക്ക് മാത്രമല്ല മുഖം തിളങ്ങാനും ചെമ്പരത്തി ഉപയോഗിക്കാറുണ്ട്. അത് എന്തൊക്കെ ആണെന്ന് നോക്കാം. ഇത് ഉപയോഗിക്കുന്നത് മൂലം ചര്‍മ്മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കും. അതായത് ഇതൊരു ആന്റി ഏജിംഗ് ഇഫ്കട് ആണ് നല്‍കുന്നത്. നമ്മുടെ ശരീരത്തിലെ ഇലാസ്റ്റേസ് എന്നൊരു എന്‍സൈമാണ് ചര്‍മത്തിന് മുറുക്കം, ഇലാസ്റ്റിസിറ്റി നല്‍കുന്നത്. ഇതിനു സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി. ഹൈപ്പര്‍ പിഗ്മെന്റേഷന്‍ പോലുളള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിലെ സിട്രിക് ആസിഡ്, മാലിക് ആസിഡ് എന്നിവ ഏറെ ഗുണം നല്‍കുന്നു. ഇവ സ്‌കിന്‍ ടോണ്‍ നന്നാക്കുവാന്‍ സഹായിക്കുന്നു. ചര്‍മത്തിന് സ്വാഭാവിക ഈര്‍പ്പം നല്‍കുന്ന ഒന്നാണിത്. ചര്‍മത്തിന് നിറം നല്‍കുന്ന ഒന്നു കൂടിയാണിത്. ഇതില്‍ വീര്യം കുറഞ്ഞ ആസിഡുകളുണ്ട്. വീട്ടുമുറ്റത്തെ ചെമ്പരത്തി കയ്യിലിട്ടു തിരുമ്മി മുഖത്തു പുരട്ടി മസാജ് ചെയ്യാം. നേരിട്ട് മുഖത്ത് ഇത് പുരട്ടാം. അല്‍പം കഴിഞ്ഞു കഴുകാം. പ്രായക്കുറവും നല്ല ചര്‍മവും നിറവുമെല്ലാം നല്‍കാന്‍ ചെമ്പരത്തി ഏറെ നല്ലതാണ്.