Advertisement

Advertisement

ഷെയ്ന്‍ നിഗം ചിത്രം വെയിലിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ചിത്രത്തിന്റെ ട്രെയ്ലര്‍ ഓഗസ്റ്റ് 17ന് റിലീസ് ചെയ്യും. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശരത് മേനോനാണ്. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഷെയ്ന്‍ നിഗം നായകനാകുന്ന വെയില്‍ സിനിമ പൂര്‍ത്തിയായത്. ഷാസ് മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രവീണ്‍ പ്രഭാകറാണ് എഡിറ്റിംഗ്. ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.