കണ്ടാണശ്ശേരി പഞ്ചായത്തില്‍ ക്വാറന്റൈനില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് കോണ്‍ഗ്രസ് കണ്ടാണശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിറ്റുകള്‍ വിതരണം ചെയ്തു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിര്‍ബന്ധിത നിരീക്ഷണത്തിന് വിധേയരായ പയനിത്തടം നിവാസികള്‍ക്കാണ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യ വസ്തുക്കളങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തത്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ചാവക്കാട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള കുടുംബങ്ങളാണ് ക്വാറന്റൈനില്‍ കഴിയുന്നത്. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ഡി.സി.സി. ജനറല്‍ സെക്രട്ടറിയും ഗുരുവായൂര്‍ അര്‍ബണ്‍ ബാങ്ക് ചെയര്‍മാനുമായ വി. വേണുഗോപാല്‍ നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് എന്‍.എ. നൗഷാദ് അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ അമിലിനി സുബ്രഹ്മണ്യന്‍, മറ്റം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.എ. ജോസ് മാസ്റ്റര്‍, ബാങ്ക് ഡയറക്ടര്‍മാരായ എം.ടി.എഡിസണ്‍, കെ.എ.ബിജു എന്നിവര്‍ നേതൃത്വം നല്‍കി.