Advertisement

Advertisement

സര്‍ക്കാര്‍ അനുവദിച്ച സൗജന്യ കിറ്റുകളുടെ വിതരണം പുന്നയൂര്‍ക്കുളം, പുന്നയൂര്‍, വടക്കേക്കാട് പഞ്ചായത്തുകളിലെ റേഷന്‍കടകളില്‍ വിതരണം ആരംഭിച്ചു. 11 ഇനം പലവ്യഞ്ജന സാധനങ്ങള്‍ ആണ് ഒരു കിറ്റില്‍ അടങ്ങിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ അന്ത്യോദയ വിഭാഗത്തില്‍പ്പെട്ട മഞ്ഞ കാര്‍ഡുകള്‍ക്കാണ് കിറ്റുകള്‍ നല്‍കുന്നത്. 19 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്ള പിങ്ക് കാര്‍ഡുകള്‍ക്കും കിറ്റുകള്‍ നല്‍കും. അതിന് ശേഷം നീല വെള്ള കാര്‍ഡ് കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് നല്‍കി ഓണത്തിന് മുമ്പ് സൗജന്യ കിറ്റുകള്‍ എല്ലാവര്‍ക്കും എത്തിക്കും. കുടുംബശ്രീ പ്രവര്‍ത്തകരും വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആണ് പേക്കിങ് നടപടികള്‍ നടത്തി വിതരണം ചെയ്യുന്നത്. പുന്നയൂര്‍, പുന്നയൂര്‍ക്കുളം മേഖലകളില്‍ 11ഉം വടക്കേകാട് പത്തും റേഷന്‍കടകളില്‍ ആയി 1543 അന്ത്യോദയ കാര്‍ഡുകള്‍ ആണുള്ളത്. ഏത് കടയില്‍ ആണോ കാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ആ കടകളില്‍ നിന്ന് മാത്രമാണ് കിറ്റുകള്‍ ലഭിക്കുക.