സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലയിലാണ് കഴിഞ്ഞ ദിവസം മരിച്ചവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മീഞ്ച സ്വദേശി മറിയുമ്മ(75)യുടെ മരണം കൊവിഡാണെന്ന് സ്ഥിരീകരിച്ചു. കണ്ണൂരില്‍ പായം ഉദയഗിരി സ്വദേശിയായ ഇലഞ്ഞിക്കല്‍ ഗോപിയാണ് (64)മരിച്ചവരിലൊരാള്‍. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. ഇരട്ടി താലൂക്ക് ആശുപത്രിയില്‍ നിന്നാണ് ഇദ്ദേഹത്തിന് രോഗബാധയുണ്ടെന്നാണ് പറയുന്നത്. ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസര്‍കോട് കഴിഞ്ഞ ദിവസം മരിച്ച വോര്‍ക്കാടിയിലെ അസ്മ, ബേക്കല്‍ സ്വദേശി രമേശന്‍ എന്നിവര്‍ക്കും മരണശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അസ്മയുടെ മരണശേഷമാണ് സ്രവം പരിശോധിച്ചത്. പരിശോധനയില്‍ കോവിഡ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. ഇവരുടെ ഭര്‍ത്താവിനും കൊവിഡ് ബാധിച്ചിരുന്നു.