മുല്ലശ്ശേരിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 5 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Advertisement

Advertisement

മുല്ലശ്ശേരിയില്‍ നടത്തിയ കോവിഡ് റാപ്പിഡ് ആന്റിജന്‍ പരിശോധനയില്‍ 5 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എളവള്ളി പഞ്ചായത്തിലെ കാക്കശ്ശേരി സ്വദേശിയായ അമല ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകക്കാണ് (സ്ത്രീ, 30 വയസ്സ്, വാര്‍ഡ് 16) രോഗം സ്ഥിരീകരിച്ചത്. പാവറട്ടി പഞ്ചായത്തിലെ വെന്മേനാട് ( വാര്‍ഡ് 9 ) സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേര്‍ക്കും ( പുരുഷന്‍ 74, സ്ത്രീ 64, ആണ്‍കുട്ടികള്‍ 16, 15 വയസ്സ് ) രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവര്‍ അമല ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ സ്ത്രീയുടെ വീട്ടുകാര്‍ ആണ്.