ഗുരുവായൂര്‍ നഗരസഭയിലെ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ ശ്രവം പരിശോധനയ്ക്ക് എടുത്തിരുന്നു. ഇന്ന് വന്ന പരിശോധനാ ഫലത്തിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. നഗരസഭയില്‍ വിവാഹ രജിസ്ട്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് കോവിഡ് സ്ഥിരീകരിച്ചത്. നഗരസഭ ഓഫീസ് താല്‍ക്കാലികമായി അടച്ചു. വിവാഹ രജിസ്‌ട്രേഷന്‍ ഒരാഴ്ച്ചത്തേക്ക് നിര്‍ത്തി വെച്ചു. കാസര്‍കോഡ് സ്വദേശിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇപ്പോള്‍ കാസര്‍കോഡാണ് ഉള്ളത്. രണ്ടു ദിവസം മുന്‍പാണ് ഗുരുവായൂരില്‍ നിന്ന് പോയത് എന്നറിയുന്നു. കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കാന്‍ അധികൃതര്‍ യോഗം ചേരുന്നുണ്ട്.