പ്ലസ് വണ്‍ പ്രവേശന നടപടികള്‍ 20 വരെ നീട്ടി.

Advertisement

Advertisement

പ്ലസ് വണ്‍ പ്രവേശന നടപടികള്‍ 20 വരെ നീട്ടി. ഇന്ന് ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ജില്ലയിലെ എല്ലാ ഗവണ്‍മെന്റ് എയ്ഡഡ് സ്‌കൂളുകളിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക സമുദായങ്ങള്‍ക്ക് 10 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. ഇതിന് വില്ലേജ് ഓഫീസില്‍ നിന്നും വരുമാന സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ അപ്ലൈ ഓണ്‍ലൈന്‍-എസ് ഡബ്ലു എസ് എന്ന ലിങ്കിലൂടെ അന്തിമമായി സമര്‍പ്പിച്ചശേഷം അപേക്ഷകര്‍ ലോഗിന്‍ ചെയ്ത് അതിലെ ഇക്കോണമി വീക്കര്‍ സെക്ഷന്‍ ഡീറ്റെയില്‍സ് എന്‍ ട്രി എന്ന ലിങ്കിലൂടെ ഇ ഡബ്ല്യയു എസ് റിസര്‍വേഷന്‍ വിവരങ്ങള്‍ സമര്‍പ്പിക്കാം. വില്ലേജ് ഓഫീസുകളില്‍ നിന്നും ഇ ഡബ്ലിയു റിസര്‍വേഷന് ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നേടുന്നതിനും അപേക്ഷയില്‍ പ്രസ്തുത വിവരം ഉള്‍പ്പെടുത്തുന്നതിനും ഷെഡ്യൂള്‍ പുനക്രമീകരിക്കിച്ചിട്ടുണ്ട്. ഇത്തരം നിര്‍ദ്ദേശങ്ങളെക്കുറിച്ചുള്ള വിശദമായ സര്‍ക്കുലര്‍ അഡ്മിഷന്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.