ബൈക്കില്‍ നിന്നും വീണ് യാത്രികന് പരിക്ക്.

Advertisement

Advertisement

ബൈക്കില്‍ നിന്നും വീണ് യാത്രികന് പരിക്ക്. പട്ടിക്കര മുല്ലപ്പിള്ളി വീട്ടില്‍ മൊയ്തുട്ടിയുടെ മകന്‍ മുജീബിനാണ് (46) പരിക്കേറ്റത്. വെള്ളിയാഴ്ച്ച ഉച്ചക്ക് 2.15 ഓടെയായിരുന്നു അപകടം. കേച്ചേരി പന്നിത്തടം റോഡില്‍ അല്‍ അമീന്‍ സ്‌കൂള്‍ വഴിക്ക് സമീപം വെച്ചാണ് നിയന്ത്രണം വിട്ട് ബൈക്കില്‍ നിന്നും വീണ് പരിക്ക് പറ്റിയത്. കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പരിക്കേറ്റ മുജീബിനെ കാണിപ്പയ്യൂര്‍ യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.