കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ദേവാലയത്തിലെ സംയുക്ത തിരുന്നാളിന് തുടക്കമായി.

Advertisement

Advertisement

കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ദേവാലയത്തിലെ സംയുക്ത തിരുന്നാളിന് തുടക്കമായി. ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സേവിയറിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗ്ഗാരോഹണത്തിന്റെ സംയുക്ത തിരുന്നാളാഘോഷമാണ് വെള്ളി, ശനി ദിവസങ്ങളില്‍ ആഘോഷിക്കുന്നത്. വെള്ളിയാഴ്ച രാവിലെ വികാരി ഫാ.ഫ്രാന്‍സിസ് മുട്ടത്ത് കാര്‍മ്മികനായി ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവ നടന്നു. തുടര്‍ന്ന് വിശ്വാസികള്‍ക്ക് തിരുസ്വരൂപം വണങ്ങാനുള്ള സൗകര്യം ഒരുക്കിയിരുന്നു. തിരുന്നാള്‍ ദിവസമായ ശനിയാഴ്ച്ച രാവിലെ 6.30 നും 8.30 നും ദിവ്യബലിയും, 10.30 ന് ആഘോഷമായ പാട്ടു കുര്‍ബ്ബാനയുമുണ്ടാകും. ഇടവക വികാരി ഫാ.ഫ്രാന്‍സിസ് മുട്ടത്ത് മുഖ്യ കാര്‍മ്മികനാകും. കൊവിഡ് പ്രൊട്ടോക്കോള്‍ അനുസരിച്ചായിരിക്കും തിരുന്നാള്‍ ആഘോഷം നടക്കുക. ചടങ്ങുകള്‍ക്ക്, കൈക്കാരന്‍മാരായ ടി.എല്‍.ജെയ്‌സണ്‍, ടി.ജെ. വിന്‍സെന്റ്, എ.എല്‍.ജെയിംസ്, കെ.ടി. ഫ്രാന്‍സിസ്, കുടുംബ കൂട്ടായ്മ കേന്ദ്രസമിതി കണ്‍വീനര്‍ പി.വി. തോമസ്, സെക്രട്ടറി ഷാജു തരകന്‍, ,പ്രതിനിധി സെക്രട്ടറി കെ.എല്‍. ഡേവിസ് എന്നിവര്‍ നേതൃത്വം നല്‍കും.