കരിപ്പൂര്‍ വിമാന ദുരന്തപ്രദേശം മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സന്ദര്‍ശിച്ച സാഹചര്യത്തില്‍ മന്ത്രി മൊയ്തീനും സ്വയം നിരീക്ഷണത്തിലേക്ക്. ജില്ലയുടെ സ്വാതന്ത്ര്യ ദിന പരേഡില്‍ കളക്ടര്‍ എസ്.ഷാനവാസ് പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രാഥമിക സമ്പര്‍ക്കപട്ടികയിലുള്ള മുഖ്യമന്ത്രിയും നാല് മന്ത്രിമാരും നിരീക്ഷണത്തില്‍ പോകുന്നത്. മുഖ്യമന്ത്രിയും മൊയ്തീനും കൂടാതെ മന്ത്രിമാരായ കെ കെ. ശൈലജ, കെ. ടി. ജലീല്‍, എ.സി. മൊയ്ദീന്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവരാണ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. മുഖ്യമന്ത്രി സ്ഥലത്ത് എത്തുകയും കളക്ടറുമായി അടിയന്തര യോഗം ചേരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നിലവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. തേക്കിന്‍കാട് മൈതാനത്ത് രാവിലെ 9.30 ന് ആണ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍. കോവിഡ് സാഹചര്യത്തില്‍ പ്രോട്ടോകോള്‍ പാലിച്ച് ആണ് ആഘോഷ പരിപാടികള്‍.