പുന്നയൂര്‍ മന്ദലാംകുന്ന് വിന്‍ഷെയര്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ ഇഐഎ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മെയില്‍ അയച്ചു പ്രതിഷേധമറിയിച്ചു. നമ്മുടെ ജീവനും കാടും പുല്‍മേടുകളും നശിപ്പിക്കാന്‍ കാരണമായേക്കാവുന്ന എന്‍വിയോണ്‍മെന്റല്‍ ഇംപാക്ട് അസസ്‌മെന്റ് 2020 റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇ ഐ എ 2020 സെന്റര്‍ സ്‌കോര്‍ എം.ഒ.ഇ.എഫ്.സി.സി അറ്റ് ദി റൈറ്റ് ഗോവ് ഡോട്ട് ഇന്‍ എന്ന മെയില്‍ ഐഡിയിലൂടെയാണ് സമിതി പ്രവര്‍ത്തകര്‍ പ്രതിഷേധമറിയിച്ചത്. പരിപാടി സമിതി പ്രസിഡണ്ട് കെ.എം.ഷെര്‍ഹബീല്‍ ആദ്യ മെയില്‍ അയച്ചു ഉദ്ഘാടനം ചെയതു. ജനറല്‍ സെക്രട്ടറി പി.എസ്.അബ്ദുള്‍ നൂര്‍, വൈസ് പ്രസിഡണ്ട് പി.എ.അഷ്ഹര്‍, ജോയിന്റ് സെക്രട്ടറി പി.എച്ച്.സാദിഖ്, പ്രവര്‍ത്തകരായ ഇ എസ് ഷഹല്‍, അജ്മല്‍ പാലക്കല്‍ എന്നിവര്‍ പങ്കെടുത്തു.
Home BUREAUS PUNNAYURKULAM ഇഐഎ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മന്ദലാംകുന്ന് വിന്‍ഷെയര്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ മെയില്‍ അയച്ചു പ്രതിഷേധം