Advertisement

Advertisement

എസ് എസ് എല്‍ സി, പ്ലസ് ടു, സിബിഎസ്‌സി പരീക്ഷകളില്‍ ഉന്നത മാര്‍ക്ക് വാങ്ങി വിജയിച്ച വിദ്യാര്‍ത്ഥികളെ വടക്കേക്കാട് അഭയം പാലിയേറ്റീവിന്റെ നേതൃത്വത്തില്‍ ആദരിച്ചു.കൊച്ചനൂര്‍ ഹൈസ്‌കൂളിലെ മുഹമ്മദ് നിഷാം, ഹഫീഫ കെഎ, ലിനമുഹമ്മദ്കുട്ടി, റിന്‍ഷാ ഷെറിന്‍, നിംസ് ദുബായ് സ്‌കൂളിലെ വിദ്യാര്‍ത്ഥി മുഹമ്മദ് ബിന്‍ മുഹമ്മദലി എന്നിവരെയാണ് മൊമന്റോയും ക്യാഷ് അവാര്‍ഡും ചരിത്ര നോവലും കൊടുത്ത് ആദരിച്ചത്. ചടങ്ങില്‍ പ്രിന്‍സിപ്പള്‍ ഇന്‍ചാര്‍ജ് സി എ അനിത അദ്ധ്യക്ഷത വഹിച്ചു. അഭയം കോഡിനേറ്റര്‍മാരായ ലത്തീഫ് കുറുപ്പിന്റ കായില്‍, ഫാസില്‍ ഹനീഫ എന്നിവര്‍ സംസാരിച്ചു. എച്ച് എസ് ഇന്‍ചാര്‍ജ് നദീറ എംഎ സ്വാഗതവും അഭയം സെക്രട്ടറി മൈമൂന നന്ദിയും പറഞ്ഞു.